ശ്രീ ശങ്കരനാരായണസ്വാമി ക്ഷേത്രം
ആര്യ അധിനിവേശകാലത്ത് ആര്യദ്രാവിഡ സമന്വയം ഉണ്ടായപ്പോഴാണ്
ശൈവ-വൈഷ്ണവ ചൈതന്യങ്ങളുടെ സങ്കലിത രൂപമായ
ശങ്കരനാരായണ ആരാധന ആരംഭിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നു .
പുരാതനകാലത്ത് ഭാരതത്തിൽ ശൈവരും വൈഷ്ണവരും തമ്മിൽ പോരാടിയപ്പോൾ ഇരുവരെയും ഒന്നിപ്പിച്ചത് ശങ്കരനാരായണ ആരാധനയായിരുന്നു . നാരദമുനി ഇവിടെ ശങ്കരനാരായണനെ തപസ്സുചെയ്തു പ്രത്യക്ഷപ്പെടുത്തി എന്നും പിന്നീട് സ്വയംഭൂവായ വിഗ്രഹം തൽസ്ഥാനത്ത് ഉയർന്നു വന്നു എന്നുമാണ് ഐതിഹ്യം .
കേരളത്തിലെ സ്വയംഭൂവായ ഏക ശങ്കരനാരായണ സ്വാമി ക്ഷേത്രമായ പനമണ്ണ ശ്രീ ശങ്കരനാരായണസ്വാമി ക്ഷേത്രം ഒരു ഋഷിവര്യനാൽ സ്ഥാപിതമായി എന്നാണ് വിശ്വാസം . കേരളത്തിലെ പാലക്കാട് ജില്ലയിൽ ഒറ്റപ്പാലത്തിന് അടുത്ത് പനമണ്ണ എന്ന സ്ഥലത്താണ് അതിപുരാതനമായ ഈ മഹാക്ഷേത്രം സ്ഥിതിചെയ്യുന്നത്.
പ്രമുഖ ഗവേഷകരായ ശ്രീ കേശവൻ നമ്പൂതിരി, ഡോക്ടർ എം ആർ രാഘവവാരിയർ എന്നിവർ ഈ ക്ഷേത്രത്തിൽ ദർശനം നടത്തുകയും ഈ ക്ഷേത്രത്തിന് സഹസ്രാബ്ദങ്ങളുടെ കാലപ്പഴക്കം ഉണ്ടെന്ന്
സാക്ഷ്യപ്പെടുത്തുകയും ഉണ്ടായി . ക്ഷേത്ര നമസ്കാര മണ്ഡപത്തിലെ കൊത്തുപണികൾ, ശില്പങ്ങൾ പുരാതന താളിയോല ഗ്രന്ഥങ്ങൾ, ചെമ്പോല, പ്രദക്ഷിണവഴിയിൽ കോലെഴുത്ത് ഉള്ള ശിലാലിഖിതങ്ങൾ എന്നിവ ക്ഷേത്രത്തിൻറെ കാലപ്പഴക്ക നിർണയത്തിലേക്ക് വെളിച്ചം വീശുന്ന രജത രേഖ തന്നെയാണ്. ഏതാനും വർഷം മുമ്പ് പുനഃ പ്രതിഷ്ഠഠ നടത്തുന്നതിനായി ക്ഷേത്ര ശ്രീകോവിലിന് മുമ്പിലായി മണ്ണെടുക്കുമ്പോൾ പുരാതനമായ ഒരു ധ്വജത്തിൻറെ ചെമ്പിൽ പൊതിഞ്ഞ് .ഭാഗം ജീർണിച്ച നിലയിൽ കണ്ടെത്തുകയുണ്ടായി
അന്നോളം ഈ ക്ഷേത്രത്തിൽ ഇങ്ങനെയൊരു ദ്വജം ഉണ്ടായിരുന്നതായി ആർക്കും കേട്ടുകേൾവി പോലും ഇല്ലായിരുന്നു എന്നതാണ് ഏറെ ആശ്ചര്യം.
പുരാതനകാലത്ത് 36000 പറ നെല്ല് മിച്ചവാരം ലഭിക്കുന്ന ഭൂസ്വത്ത് ക്ഷേത്രത്തിൽ ഉണ്ടായിരുന്നു. അന്നു കാലത്ത് ഗുരുവായൂർ ക്ഷേത്രം കഴിഞ്ഞാൽ സ്വത്തിലും പ്രൗഢിയിലും രണ്ടാംസ്ഥാനം ഈ ക്ഷേത്രത്തിലായിരുന്നു.
ഗുരുവായൂർക്ഷേത്രത്തിലെ അതുപോലെ തന്നെയാണ് ഇവിടുത്തെ പൂജാ താന്ത്രിക വിധികൾ. ദിവസവും അഞ്ചു പൂജ നവകാഭിഷേകം മൂന്നുനേരം വാദ്യഘോഷങ്ങളോടെ കൂടിയ ശീവേലി , തൃപ്പുക എന്നിവ നടന്നു വരുന്നു.
മുമ്പ് മുമ്പ് 56 ഇല്ലങ്ങൾ ഉണ്ടായിരുന്ന പനമണ്ണ യിൽ കേരളത്തിലെ ബ്രാഹ്മണർക്ക് വേദ അധ്യായനം നൽകിയിരുന്നത് ശങ്കരനാരായണസ്വാമി യുടെ സന്നിധിയിലായിരുന്നു . ലക്കിടിയിലെ പനവൂർ മനയാണ് ഇവിടത്തെ തന്ത്രം. പനവൂർ മനയിൽ ആൺ സന്തതി പിറന്നാൽ ഉപനയനവും സമാവർത്തനവും കഴിഞ്ഞാൽ പിന്നെ ആദ്യത്തെ പൂജ ചെയ്യുന്നത് ശങ്കരനാരായണസ്വാമിയെ
ആയിരിക്കണം എന്ന് നിർബന്ധം ആണ് . അതിനു ശേഷം മാത്രമേ മറ്റു ക്ഷേത്രങ്ങളിൽ പൂജ ചെയ്യാറുള്ളൂ ഈ ക്ഷേത്രത്തിന് കീഴിൽ രണ്ടു ശിവക്ഷേത്രം , 2 ദേവീക്ഷേത്രം , ഒരു വിഷ്ണു ക്ഷേത്രം,
ഒരു ശ്രീകൃഷ്ണ ക്ഷേത്രം എന്നിവ ഈ തട്ടകത്ത് തന്നെയുണ്ട് എന്നത് ഇവിടുത്തെ പ്രൗഢിയുടെ തെളിവാണ്. ഉഗ്രമൂർത്തി സങ്കൽപ്പത്തിലാണ് ഇവിടെ ദേവൻ, ആയതിനാൽ പടിഞ്ഞാറോട്ട് ദർശനം നൽകിയിരിക്കുന്ന ശ്രീകോവിലിനു മുൻപിൽ ആയിട്ടാണ് തീർത്ഥക്കുളം സ്ഥിതി ചെയ്യുന്നത്.
സൽ സന്താനലബ്ധിക്ക് വിശേഷം ആണ് ഇവിടുത്തെ ക്ഷേത്രദർശനം എന്നാണ് വിശ്വാസം പഞ്ചസാര പായസവും, സന്താനഗോപാല സൂക്ക്തപുഷ്പാഞ്ജലിയും സന്താനലബ്ധിക്ക് വിശേഷമാണ്. ബ്രാഹ്മണ ശാപത്തിൽ നിന്ന് മോക്ഷം ലഭിക്കുന്നതിനുള്ള കാൽകഴുകിച്ചൂട്ടൽ ഇവിടെ നടന്നുവരുന്നു. വഴിപാടുകളിൽ പ്രധാനവും പ്രിയങ്കരമാണ് ചതുശതം സർവ്വ ഐശ്വര്യത്തിനായി, ഉദയാസ്തമനപൂജ കാര്യസാധ്യത്തിനായി എന്നിവയും ഇവിടെ പ്രധാനമാണ്.
ഉപദേവൻമാരിൽ വലംപിരി ഗണപതിക്ക്, മഹാഗണപതിഹോമം, ഒറ്റയപ്പം, കറുകമാല എന്നിവ വിഘ്ന നിവാരണത്തിന് വിശേഷമാണ്. ശാസ്താവിനെ ശനിദോഷ നിവാരണത്തിന് നീരാഞ്ജനം എന്നിവ പ്രധാനമാണ്. ഭഗവതിക്ക് ദുരിതനിവാരണത്തിന് ഭഗവതി സേവ, രാഹുദോഷ നിവാരണം സർപ്പപ്രീതി , രക്ഷസ് ദോഷപരിഹാരത്തിന് ബ്രഹ്മരക്ഷസ്സ് പൂജ എന്നിവയും വിശേഷാൽ വഴിപാടുകളാണ് . പ്രകാശകിരണങ്ങൾ ഭഗവത് പാദങ്ങളിൽ അർച്ചന